രാജ്യത്ത് സമയത്തിന് സ്പെക്ട്രം ലേലം നടക്കുകയും സർക്കാർ ആവശ്യമായ അനുമതികൾ നൽകുകയും ചെയ്താലുടൻ 5ജി സേവനങ്ങൾ അവതരിപ്പിക്കാൻ തയാറാണെന്ന് എയർടെൽ.
മെയിൽ 5ജി യുടെ സ്പെക്ട്രം ലേലം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എയർടെൽ കഴിഞ്ഞ 15 മാസമായി 5ജി കണക്റ്റിവിറ്റിക്ക് ആവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ വിന്യസിച്ചും വരികയാണ്. 4ജി നിരക്കില്‍ തന്നെ 5ജി നൽകാനാകുമെന്നാണ് കരുതുന്നതെന്നും എയർടെൽ വക്താവ് പറഞ്ഞു
ടെലികോം കമ്പനികള്‍ക്കെല്ലാം കഴിഞ്ഞ 12 മാസങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഈ കാലയളവിൽ എല്ലാ പ്രമുഖ ടെലികോം കമ്പനികളും അവരുടെ 4ജി ഡേറ്റാ പ്ലാനുകളുടെ വിലകൾ വർധിപ്പിച്ചു.
എന്നാലും, 5ജി പ്ലാനുകൾക്ക് നിലവിലുള്ള 4ജി പ്ലാനുകളേക്കാൾ കാര്യമായ വർധനവ് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയർടെൽ വക്താവ് പറഞ്ഞു.
സ്പെക്ട്രം ലേലത്തിന് ശേഷമേ അന്തിമ ചെലവ് അറിയുകയുള്ളൂ. മറ്റു രാജ്യങ്ങളിലെ 5ജി നിരക്കുകൾ നോക്കുമ്പോൾ 4ജിയേക്കാൾ കൂടുതൽ നിരക്ക് ഈടാക്കുന്നത് കണ്ടിട്ടില്ല എന്നാണ് എയർടെൽ മേധാവി തന്നെ പറയുന്നത്.
ഏകദേശം രണ്ട് വർഷം മുൻപാണ് 5ജി ഫോണുകളുടെ ആദ്യ സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ നിരവധി ബ്രാൻഡുകളുടെ 5ജി ഹാൻഡ്സെറ്റുകള്‍ പുറത്തിറങ്ങുന്നുണ്ട്.
4ജി വിപണിയില്‍ വൻ മുന്നേറ്റമുണ്ടാക്കിയ ജിയോയെ നേരിടാൻ തന്നെയാണ് എയർടെൽ നീക്കം. ഇതിനായി അത്യാധുനിക ടെക്നോളജിയാണ് എയർടെൽ ഉപയോഗിക്കുന്നത്.
ഗുരുഗ്രാമിൽ നടന്ന 5ജി നെറ്റ്വർക്ക് പരീക്ഷണത്തിൽ എയര്‍ടെല്‍ മികച്ച പ്രകടനാണ് കാഴ്ചവച്ചത്. കേന്ദ്രം അനുവദിച്ച 3500 മെഗാഹെര്‍ട്സ് ബാന്റ് സ്പെക്ട്രത്തിലായിരുന്നു പരീക്ഷണം.
ഗുരുഗ്രാമിലെ പരീക്ഷണത്തിൽ സെക്കൻഡില്‍ ഒരു ജിബിയിലധികം 5ജി നെറ്റ്വർക്ക് വേഗമാണ് എയർടെൽ കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക