സൂര്യനെല്ലി : സൂര്യനെല്ലി സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ടു. തിരുവള്ളൂർ കോളനി കൃപാഭവനിൽ ബാബു(60)വിനെയാണ് ഇന്നലെ രാവിലെ 6നു വീടിനു സമീപം കാട്ടാന ആക്രമിച്ചത്.
ചക്കക്കൊമ്പൻ എന്നറിയപ്പെടുന്ന ഒറ്റയാൻ ബാബുവിന്റെ ഇടതുകാലിൽ പിടിച്ച് പൊക്കി നിലത്തടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബാബു തൽക്ഷണം മരിച്ചു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പ്രദേശത്ത് ഒറ്റയാന്റെ സാന്നിധ്യമുണ്ടായിരുന്നു.
ദിവസവും രാവിലെ കൃഷിയിടത്തിലേക്കു പോകുന്ന അയൽവാസിയോട് ഒറ്റയാൻ ഇറങ്ങിയ വിവരം പറഞ്ഞശേഷം വീട്ടിലേക്കു തിരിച്ചുവരുന്നതിനിടെയാണു ബാബു ആനയുടെ മുന്നിൽപെട്ടത്.
ബാബുവിന്റെ ഭാര്യ: ശാന്തി. മക്കൾ: ശശികല, ശശികുമാർ. മരുമകൻ: ബേസിൽ.
വന്യജീവി ആക്രമണം തടയാൻ വനംവകുപ്പ് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബാബുവിന്റെ മൃതദേഹവുമായി നാട്ടുകാർ ചിന്നക്കനാൽ ഫോറസ്റ്റ് ഓഫിസ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക