പൂനെ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ഗുജറാത്ത് ടൈറ്റന്‍സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. പൂനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
ലഖ്നൗ സൂപ്പർ ജയന്റ്സിനെ വീഴ്ത്തിയ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസിനെ മറികടന്ന ഡൽഹി ക്യാപിറ്റൽസും രണ്ടാം ജയമാണ് ലക്ഷ്യമിടുന്നത്.
ജയിച്ച് തുടങ്ങിയ രണ്ട് ടീമുകൾ നേർക്കുനേർ വരുമ്പോള്‍ പോരാട്ടച്ചൂടേറും. എങ്കിലും ഇരുടീമുകൾക്കും പഴുതുകൾ അടയ്ക്കാൻ ഏറെയുണ്ട്.
സഞ്ജുവും രോഹിത്തും നേര്‍ക്കുനേര്‍! ഐപിഎല്ലില്‍ ഇന്ന് മുംബൈ-രാജസ്ഥാന് പോരാട്ടം
പന്തെറിഞ്ഞ് തുടങ്ങിയ നായകൻ ഹർദിക് പാണ്ഡ്യയുടെയും രാഹുൽ തെവാത്തിയയുടേയും ഓൾറൗണ്ട് മികവ് ടൈറ്റൻസിന് നിർണായകം.
മുഹമ്മദ് ഷമിയുടെ പേസും റാഷിദ് ഖാന്റെ സ്പിന്നും ഡേവിഡ് മില്ലറുടെ കൂറ്റൻ ഷോട്ടുകളുമാവും ഡൽഹിയുടെ പ്രധാന വെല്ലുവിളി.
ഡേവിഡ് വാർണർ, ആൻറിച് നോർകിയ എന്നിവരുടെ അഭാവത്തിൽ പൃഥ്വി ഷാ, റിഷഭ് പന്ത്, റോവ്മാൻ പവൽ തുടങ്ങിയവരുടെ ഉത്തരവാദിത്തം കൂടും.
ലുംഗി എൻഗിഡി, മുസ്തഫിസുർ റഹ്മാൻ, സർഫ്രാസ് ഖാൻ എന്നിവരുടെ ക്വാറന്റീന് പൂർത്തിയായത് ഡൽഹിക്ക് ആശ്വാസമാണ്.
അക്സർ പട്ടേൽ, ഷർദ്ദൂൽ ഠാക്കൂർ എന്നിവരുടെ ഓൾറൗണ്ട് മികവിലേക്കും ഡൽഹി ഉറ്റുനോക്കുന്നു. മഞ്ഞുവീഴ്ചയുള്ളതിനാൽ ടോസ് കിട്ടുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കുമെന്നുറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക