പാലക്കാട് അട്ടപ്പാടി മധു വധക്കേസിൽ വിചാരണ ഈ മാസം ആരംഭിക്കും. ഈ മാസം 28 നായിരിക്കും വിചാരണ ആരംഭിക്കുക. കേസിലെ 16 പ്രതികളെയും കുറ്റപത്രം വായിച്ചു കേൾപ്പിച്ചു. മധു കൊല്ലപ്പെട്ട കേസിന്റെ സാക്ഷി വിസ്താരം ആരംഭിക്കുന്നതിന് പട്ടികജാതി പട്ടിക വർഗ്ഗ പ്രത്യേക കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കേസിൽ 121 സാക്ഷികളാണുള്ളത്. 16 പ്രതികളിൽ പന്ത്രണ്ടാം പ്രതിയുടെ കുറ്റപത്രമാണ് ഇന്ന് വായിച്ചു കേൾപ്പിച്ചത്. മറ്റ് 15 പ്രതികളുടെ കുറ്റപത്രം നേരത്തെ വായിച്ചു കേൾപ്പിച്ചിരുന്നു. കോവിഡ് ആയതിനാൽ പന്ത്രണ്ടാം പ്രതി ഹാജരായിരുന്നില്ല. ഇതിനിടെ പ്രതിഭാഗം ആവശ്യപ്പെട്ട എല്ലാ രേഖകളും നൽകിയതായി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ അറയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക