ഇന്ത്യയ്ക്ക് ആവശ്യം വലിയ പദ്ധതികളാണ്. ആയതിനാൽ തന്നെ ഉദ്യോഗസ്ഥരുടെ നയം മാറേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. നിലവിലുള്ള സ്ഥിതി തുടരുന്നത് അംഗീകരിക്കുവാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മാത്രമല്ല, സർക്കാർ വകുപ്പുകളിൽ നിലവിലുള്ള ഒഴിവുകൾ ഉടൻ തന്നെ നികത്തുവാനും പ്രധനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയും ഓസ്ട്രേലിയയും വ്യാപാര കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.
സാമ്പത്തിക സഹകരണം ലക്ഷ്യമിട്ട് കൊണ്ടാണ് വ്യാപാര കരാർ. വെര്‍ച്ച്വല്‍ ചടങ്ങിലൂടെ കേന്ദ്രമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വ്യാപാരകാര്യ മന്ത്രി ഡാന്‍ ടെഹാനുമാണ് കരാറുകളില്‍ ഒപ്പുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക