നിയന്ത്രണങ്ങൾ ശക്തമാകുകയാണ് ശ്രീലങ്കയിൽ. അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതിന് പിന്നാലെ സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് കൂടി ഏർപ്പെടുത്തുകയാണ്.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്സ്ആപ്പ് എന്നിവയ്ക്കും ശ്രീലങ്കയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതൊണ്ടേ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാകുകയാണ്.
സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് വിലക്കെന്നാണ് സര്‍ക്കാര്‍ ഉന്നയിക്കുന്ന വാദം. അതേസമയം, പ്രതിഷേധത്തിന് ജനങ്ങള്‍ ഒത്തുകൂടുന്നത് തടയാനാണ് സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്നാണ് പരക്കെ ഉയരുന്ന വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക