ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി തരംമാറ്റല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. തരം മാറ്റലിനായി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. തരം മാറ്റുന്ന ഭൂമിയുടെ ന്യായവില ഉയര്‍ത്തുന്ന കാര്യവും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.
റവന്യൂ , കൃഷി മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും നേരിട്ട് വിളിക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ, കൃത്യമായ കാരണം വ്യക്തമാക്കാതെ ആര്‍ഡിഒമാര്‍ ഭൂമി തരംമാറ്റാനുള്ള അപേക്ഷകള്‍ തള്ളുകയാണെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക