ശ്രീലങ്ക: പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവയ്ക്കില്ല. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അതേസമയം എല്ലാ മന്ത്രിമാരും രാജിവച്ചു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയ്ക്ക് മന്ത്രിമാർ കത്ത് നൽകി. പ്രധാനമന്ത്രി പ്രസിഡന്റുമായി ചർച്ച നടത്തും.
ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രിയപ്പെട്ട കാര്‍ ഇനി യൂസഫലിക്ക് സ്വന്തം
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധിയും ഉണ്ടായിരിക്കുകയാണ്. പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചതായി ഇന്നലെ അഭ്യൂഹം ഉണ്ടായിരുന്നു.
ശ്രീലങ്കൻ മാധ്യമങ്ങളാണ് പ്രധാനമന്ത്രി രജപക്സേ പ്രസിഡന്റിന് രാജി നൽകിയെന്ന് റിപ്പോർട്ട് ചെയ്തത്. എന്നാൽ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതോടെ രാജിവാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക