രാജ്യത്ത് ഇന്നും ഇന്ധന വില വർധിച്ചു. പെട്രോളിനു 44 പൈസയും ഡീസലിനു ലിറ്ററിന് 42 പൈസയും വീതമാണ് വർധിച്ചത്. ഇന്നലെയും രാജ്യത്ത് ഇന്ധന വില വർധിച്ചിരുന്നു.
137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടർച്ചയായി വില വർധിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ 14 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയാണ് കൂട്ടിയത്. ഡീസലിന് 8 രൂപ 39 പൈസയും കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക