സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6 ശതമാനം ഉപയോഗപ്പെടുത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2021 – 22 സാമ്പത്തിക വർഷം പൊതുവിദ്യാഭ്യാസ വകുപ്പ് ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 88.6 ശതമാനം. 2021- 22 സാമ്പത്തിക വർഷം മൊത്തം 925 കോടി രൂപയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് അനുവദിച്ച പദ്ധതി വിഹിതം. ഇതിൽ 819.53 കോടി രൂപ ചിലവഴിച്ചു. 38 പദ്ധതികളിലായി 551 ഘടകങ്ങൾക്കാണ് പദ്ധതിവിഹിതം ഉപയോഗിച്ചത്.
ആർഎസ്എസ് സ്വാധീനം മനസ്സിലാക്കുന്നതിൽ പാർട്ടി പരാജയം; അംഗത്വത്തിൽ ഇടിവെന്നും സിപിഎം സംഘടന റിപ്പോർട്ട്
സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സ്കൂൾ തുറന്നില്ലെങ്കിലും ഓൺലൈൻ ആയി പദ്ധതികൾ നടപ്പാക്കാനായി. ഓഫീസുകൾ ഇ – ഓഫീസുകൾ ആക്കാനുള്ള പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടന്നു എന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്തും ഇത്രയും ഉയർന്ന രീതിയിൽ പദ്ധതി വിഹിതം ചിലവഴിക്കാൻ ആയത് ചരിത്ര നേട്ടമാണ്. പദ്ധതി വിനിയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ നേരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക