കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ കണ്ണൂർ നഗരത്തിൽ പിടികൂടിയ കേസിൽ ആഫ്രിക്കൻ സ്വദേശി പൊലീസ് കസ്റ്റഡിയിൽ.
ബംഗളൂരുവിൽ ജയിലിൽ കഴിയുകയായിരുന്ന ആഫ്രിക്കൻ സ്വദേശി നെൽസൺ ഉനുഗ്വോയെയാണ് വടകര എൻഡിപിഎസ് കോടതിയുടെ വാറണ്ട് പ്രകാരം കസ്റ്റഡിയിലെടുത്തത്.
കേസിൽ നേരത്തെ നൈജീരിയൻ സ്വദേശി പ്രൈസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെ കേസിൽ പിടിയിലായ വിദേശ പൗരന്മാരുടെ എണ്ണം രണ്ടായി. മയക്കുമരുന്ന് കടത്തിലെ മുഖ്യസൂത്രധാരൻ നിസാമുൾപ്പെടെ ഇതിനോടകം 11 പേർ കേസിൽ അറസ്റ്റിലായി.
ബംളൂരുവിൽനിന്ന് നിസാമാണ് കേരളത്തിലേക്ക് വൻ തോതിൽ മയക്കുമരുന്ന് കടത്തിയത്.
കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ഭൂരിഭാഗവും നിസാമിന്റെ ബന്ധുക്കളാണ്. മയക്കുമരുന്ന് വാങ്ങുന്നതിനായി നൈജീരിയൻ സ്വദേശികളുടെ ബാങ്ക് അക്കൗണ്ടിലൂടെയാണ് നിസാം പണമിടപാട് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക