തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിച്ചേ നടപ്പാക്കാവൂയെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ്.
പദ്ധതി സിപിഎമ്മിന്റെ പുതിയ കേന്ദ്രകമ്മറ്റി വിശദമായി പരിശോധിക്കും. ബംഗാളും തമിഴ്നാടും അടക്കം വിവിധ ഘടകങ്ങൾ ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രനേതൃത്വം പരിശോധനയ്ക്ക് ഒരുങ്ങുന്നത്.
നന്ദിഗ്രാം – സിംഗൂർ ഭൂപ്രശ്നത്തിന്റെ ആഘാതം വിട്ടൊഴിഞ്ഞിട്ടില്ലാത്ത ബംഗാൾ ഘടകം സിൽവർ ലൈനിൽ രേഖാമൂലം മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രനേതൃത്വം പദ്ധതിയെക്കുറിച്ച് പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് തമിഴ്നാട്ടിലെ പ്രതിനിധികൾ ആവശ്യപ്പെടുന്നു.
കെഎസ്ആർടിസി സാമ്പത്തിക പ്രതിസന്ധിയിൽ; ഇതുവരെ ശമ്പളം നൽകിയില്ല;കെ സ്വിഫ്റ്റ് സര്‍വീസുകള്‍ നാളെ മുതൽ
പരിസ്ഥിതിക്കുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് ബംഗാളിൽ നിന്നുള്ള മുതിർന്ന പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബോസ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക