തിരുവനന്തപുരം: എഞ്ചിനിയറിംഗ് കോളജ് വിദ്യാർത്ഥി ശ്യാമൾ മണ്ഡൽ വധക്കേസിൽ തിരുവനന്തപുരം സിബിഐ കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന 17 വർഷത്തിനു ശേഷമാണ് വധി പറയുന്നത്.
പണത്തിനുവേണ്ടി വിദ്യാർത്ഥിയായ ആന്തമാൻ സ്വദേശിയായ ശ്യാമളിനെ കുടുംബ സുഹൃത്ത് തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയെ ഇപ്പോഴും പിടികൂടിയിട്ടില്ല.
2005 ഒക്ടോബർ 17നാണ് കോവളം വെള്ളാറിൽ ചാക്കിൽ കെട്ടിയ നിലയിൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥിയായിരുന്നു ശ്യാമൾ മണ്ഡലിലിന്റെ മൃതദേഹം കണ്ടെത്തിയത്.
പണത്തിന് വേണ്ടി കുടുംബ സുഹൃത്ത് മുഹമ്മദലിയും കൂട്ടിപ്രതിയായ ദുർഹ ബഹദബൂറും ചേർന്ന് വിദ്യാർത്ഥിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടരന്വേഷണം നടത്തിയ സിബിയുടെ കണ്ടെത്തലും ഇതായിരുന്നു.
ശ്യാമൾ മണ്ഡലിന്റെ ഫോണ് രേഖകളാണ് നിർണായകമായത്. കുടുംബ സുഹൃത്തായ മുഹമ്മദാലിയാണ് ശ്യാമളിനെ ഹോസ്റ്റലിൽ നിന്നും വിളിച്ചുവരുത്തിയത്. കിഴക്കോട്ടയിൽ നിന്നും ശ്യാമളിനെ മുഹമ്മദാലിയും കൂട്ടാളിയായ ദുർഹ ബഹദൂറും ചേർന്ന് തട്ടികൊണ്ടുപോവുകയായിരുന്നു.
ശ്യാമളിന്റെ ഫോണിൽ നിന്നും അച്ഛൻ ബസുദേവ് മണ്ഡലിനെ വിളിച്ച് 20 ലക്ഷം ഇവർ ആവശ്യപ്പെട്ടു. പണവുമായി ബസുദേവ് മണ്ഡൽ ചെന്നൈയിൽ പല സ്ഥലങ്ങളിൽ അലയുന്നതിനിടെയാണ് ശ്യാമളിന്റെ മൃതദേഹം കോവളത്ത് കണ്ടെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക