തിരുവനന്തപുരം: കെ എസ് ഇ ബി ചെയർമാനെതിരെ സമരം ചെയ്യുന്ന ഭരണാനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയേഷനുമായി ചർച്ച നടത്തില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. സമരക്കാരുമായി ചർച്ച നടത്തേണ്ടത് ബോർഡാണ്.
അതിന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. അതേസമയം കെ എസ് ഇ ബി ചെയർമാൻ ബി അശോകുമായി വൈദ്യുതി മന്ത്രി കെ ക്യഷ്ണൻകുട്ടിയുമായി ചർച്ച നടത്തുകയും ചെയ്തു.
ചെയർമാനെ മാറ്റണമെന്ന് ആവശ്യപ്പെടാൻ ജീവനക്കാർക്ക് അവകാശമില്ല. എല്ലാവരും യോജിച്ച് പോകണമെന്നും വൈദ്യുതി മന്ത്രി കെ ക്യഷ്ണൻകുട്ടി പറഞ്ഞു. സമരം ചെയ്യുന്ന സംഘടനാ നേതാക്കളുമായി ഇന്ന് ചർച്ച ഉണ്ടാകുമെന്നാണ് ആദ്യം കരുതിയത്.
ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹവും നിസ്സഹരണ സമരവും തുടരുകയാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക