ഉത്തർപ്രദേശ്: യുവ മാധ്യമ പ്രവർത്തകൻ അഖ്ലാദ് ഖാൻ (28) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മൊറാദാബാദ് സ്വദേശിയായ അഖ്ലാദ് ഖാൻ ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവൃത്തിച്ചുവരികയായിരുന്നു. അഖ്ലാദ് ഖാൻ 2020ൽ ഡൽഹിയിൽ നടന്ന വർഗീയ കലാപം, ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന നിരവധി വിദ്വേഷ കുറ്റകൃത്യങ്ങൾ വിശദമായി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനായിരുന്നു.
മരണവാർത്ത അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് അറിയിച്ചത്.വർഗീയ കലാപങ്ങളും കുറ്റകൃത്യങ്ങളും റിപ്പോർട്ട് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹം. ‘ജോലിയിൽ തനിക്ക് ഒരുപാട് സമ്മർദ്ദങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടായിരുന്നു. അത് ഉതകണ്ഠ വർധിപ്പിക്കുകയാണ് ചെയ്തതെന്ന്’ അദ്ദേഹത്തിന്റെ അവസാന ട്വീറ്റിൽ പറഞ്ഞു.
രണ്ടാം തവണയാണ് അഖ്ലാദ് ഖാൻ ഹൃദയാഘാതമുണ്ടാകുന്നത്. മരണവാർത്ത അഖ്ലാദ് ഖാൻ കുടുംബം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക