ഒന്നരക്കോടിയുടെ കുഴല്‍പണം പിടികൂടി. നിലമ്പൂരിൽ നിന്നാണ് കുഴല്‍പണം പിടികൂടിയത്. ഒരു കോടി 56 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേരാണ് പോലീസിന്റെ പിടിയിലായത്. കൊടുവള്ളി മാനിപുരം സ്വദേശികളായ കരുവാരക്കോട് മുഹമ്മദ് സാലിഹ്, വാഴപൊയിൽ ഷബീർ അലി, എന്നിവരാണ് അറസ്റ്റിലായത്.
യാത്രാ ബുക്കിംഗ് ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തി പുതു തരംഗമാകാനൊരുങ്ങി വീണ്ടും യൂബർ..!
കാറില്‍ രഹസ്യ അറകളുണ്ടാക്കിയാണ് പണം ഒളിപ്പിച്ചിരുന്നത്. ബംഗളുരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടുവരികയായിരുന്നു പണമെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ പതിമൂന്നര കോടിയുടെ കുഴല്‍പ്പണമാണ് മലപ്പുറത്ത് പോലീസ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക