കണ്ണിനു ചുറ്റുമുള്ള കറുപ്പ് പലരുടെയും വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. പല കാരണങ്ങൾ കൊണ്ടായിരിക്കും കണ്ണിനു ചുറ്റും കറുപ്പ് വരുന്നത്. ഉറക്കമില്ലായ്മയോ ഉത്കണ്ഠയോ അലർജിയോ മാനസിക സമ്മർദമോ തുടങ്ങി നിരവധി കാരണങ്ങൾക്കൊണ്ട് കണ്ണിനു ചുറ്റും കറുപ്പ് വരാനുള്ള സാധ്യതയുണ്ട്.
അറിയാം വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയെന്ന്
ഇപ്പോഴും കണ്ണുകൾ അമർത്തി തിരുമ്മുന്നതും കണ്ണിനു ചുറ്റും കറുപ്പ് നിറം പടരുവാനുള്ള കാരണമായേക്കാം. ഇതിനുള്ള പരിഹാരം നമുക്കരികിൽ തന്നെയുണ്ട് എന്നതാണ് കാര്യം. പലരും അതറിയാതെ പോകുന്നു. കണ്ണിലെ കറുപ്പിന് പരിഹാരമാകുന്ന ഉത്തമമായൊരു മാർഗമാണ് പുതിനയില. കറുത്ത പാട് നീക്കം ചെയ്യുന്നതിന് മാത്രമല്ല, പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.
കുരുമുളകൊക്കെ ഇട്ട് നാടൻ കോഴിക്കറി ഉണ്ടാക്കിയാലോ..? നാവിൽ വെള്ളമൂറുന്നുണ്ടല്ലേ
മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവയ്ക്കും ഉത്തമ പരിഹാര മാർഗമാണ് പുതിനയില. പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും. ഇനി കണ്ണിന്റെ കറുപ്പ് മറുവാനാണെങ്കിൽ പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളഞ്ഞാൽ മതിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക