കറിവേപ്പിലയെ നിസാരമായി കാണരുതേ.. നിരവധി രോഗങ്ങൾക്കുള്ള മികച്ച ഒറ്റമൂലികളിൽ ഒന്നാണ് കറിവേപ്പില. എല്ലാ കറികളിലും ചേർക്കുമെങ്കിലും വിളമ്പിയതിനു ശേഷം കറിവേപ്പില എടുത്ത് മാറ്റി ഇടുന്നതാണ് നമ്മുടെ ശീലം. എന്നാൽ ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്ന ഒന്നാണ് ഇത്.
കുരുമുളകൊക്കെ ഇട്ട് നാടൻ കോഴിക്കറി ഉണ്ടാക്കിയാലോ..? നാവിൽ വെള്ളമൂറുന്നുണ്ടല്ലേ
അലർജി ശമിക്കുന്നതിന് കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാൽ മതി. മാത്രമല്ല, കറിവേപ്പിലയുടെ കുരുന്നില ദിവസം പത്തെണ്ണം വീതം ചവച്ചു കഴിച്ചാല്‍ വയറുകടി കുറയാൻ സഹായകമാകും. മാംസാഹാരങ്ങൾ കഴിച്ചതിനു ശേഷം ദഹനക്കുറവ് ഉണ്ടാകുകയാണെങ്കിൽ ഇഞ്ചിക്കൊപ്പം കറിവേപ്പില കൂടി അരച്ച് മോരിൽ കലർത്തി കഴിച്ചാൽ മതിയാകും.
അറിയാം വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെയെന്ന്
ഇനി മിക്കവർക്കും വരണ്ട കാലത്ത് ഉണ്ടാകുന്നതാണ് കാലുകൾ വിണ്ടു കീറൽ. ഇതിനു പരിഹാരമാണ് കറിവേപ്പിലയെ ഉപയോഗപ്പെടുത്താം. കറിവേപ്പിലയും മഞ്ഞളും തൈരില്‍ അരച്ച് കുഴമ്പാക്കി രാത്രി ഉറങ്ങുന്നതിന് മുമ്പ് പുരട്ടിയാല്‍ മതി. കറിവേപ്പിലയുടെ കുരു നാരങ്ങാനീരില്‍ ചേർത്ത് അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കുളിക്കുന്നത് പതിവാക്കിയാല്‍ പേന്‍, താരന്, എന്നിവ ഒഴിവാക്കാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക