കൽപറ്റ: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തു. ബംഗാൾ സ്വദേശി അനോവർ ആണ് 800 ഗ്രാം കഞ്ചാവുമായി പിടിയിലായത്.
മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്ന ബസിലായിരുന്നു ബംഗാൾ സ്വദേശി ഉണ്ടായിരുന്നത്.
മലായ ജങ്ഷനു മുന്നിൽ കെഎസ്ആർടിസിയുടെ പുതിയ മോഡൽ കെ സ്വിഫ്റ്റ് ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു
എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജി, പ്രിവന്റീവ് ഓഫിസർ വി.ആർ. ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ സജീവ്, ഒ.കെ. ജോബിഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക