മുംബൈ: കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി സാധ്യമല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍.
രാജ്യത്തെ രണ്ടാമത്തെ വലിയ കക്ഷിയാണ് കോണ്‍ഗ്രസ്, അവരെ മാറ്റി നിര്‍ത്തി ബിജെപിക്കെതിരെ മൂന്നാം മുന്നണി സാധ്യമല്ലെന്നാണ് ശരദ് പവാര്‍ അഭിപ്രായപ്പെട്ടത്.
2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ മൂന്നാം മുന്നണിക്കുള്ള സാധ്യത പരിശോധിക്കുകയാണ്.
ഇതിന് മുന്നോടിയായി തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ശരദ് പവാറിനേയും മുഖ്യമന്ത്രി ഉദ്ധവ് താക്കറേയും കണ്ടിരുന്നു.
അതേസമയം ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കാനുള്ള ചന്ദ്രശേഖര റാവുവിന്റെ നീക്കത്തെ സംശയത്തോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തരമൊരു കൂട്ടായ്മയില്‍ നിന്നും വിട്ടു നിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക