മിക്കവർക്കും ആഹാരത്തോട് പ്രത്യേകം ഒരടുപ്പമാണ്. പല രുചികൾ പരീക്ഷിക്കുമെങ്കിലും വയർ അറിയാതെ ഭക്ഷണം കഴിച്ചുകൊണ്ട് ഇരിക്കുന്നത് പല അസുഖങ്ങളെയും ക്ഷണിച്ചു വരുത്തൽ കൂടിയാണ്. ദഹന പ്രക്രിയക്കും ഇത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ആഹാര സാധനങ്ങളോടുള്ള അമിതമായ ആവേശം കൊഴുപ്പ് കൂടാനുള്ള സാഹചര്യങ്ങളും ഉണ്ടാക്കും.
ഭക്ഷണ പദാർത്ഥങ്ങളോടുള്ള അമിതമായ ആവേശം ഇല്ലാതാക്കുവാൻ ഒരു പരിഹാരമുണ്ട്. മിന്റ് ചായ കുടിക്കുന്നത് അസമയങ്ങളിൽ ഉണ്ടാകുന്ന വിശപ്പിനെ മറികടക്കുവാൻ സഹായിക്കും. ഭക്ഷണത്തിന് മുൻപായി ഒരു ഗ്ലാസ് മിന്റ് ചായ കുടിക്കുന്നത് വയറിന്റെ അസ്വസ്ഥതകളും അമിതമായ വിശപ്പും ഇല്ലാതാക്കുന്നതിന് സഹായകരമാകും.
വ്യായാമം സ്ഥിരമായി ചെയ്യുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമവും പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് മികച്ച രീതിയിൽ ഫലം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക