കൊച്ചി: നടി കേസിൽ ദിലീപിനെതിരെ നിർണായക വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിനെതിരെ ഉയർന്ന ബലാത്സംഗ കേസിൽ അന്വേഷണം വൈകുന്നുവെന്ന് പരാതി.
കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് തിങ്കളാഴ്ച്ച നേരിട്ട് പരാതി നൽകും.
ക്രഷർ തട്ടിപ്പ് കേസിൽ പി വി അൻവർ എംഎൽഎക്ക് അനുകൂലമായി വീണ്ടും ക്രൈംബ്രാഞ്ച് റിപ്പോർട്ട്
മുൻകൂർ ജാമ്യപേക്ഷ ബാലചന്ദ്രകുമാർ പിൻവലിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞുവെന്നും അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആരോപണം.
പൊലീസിനെയും തൊഴിലുടമയേയും ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തിയതായി പരാതിക്കാരിയുടെ അഭിഭാഷകയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക