മന്ത്രി പദവിയിൽ ഇരിക്കാഞ്ഞത് നന്നായെന്ന് കെ.ബി ഗണേശ് കുമാർ എംഎൽഎ. ഈ ദിവസങ്ങളിലെ പത്രങ്ങളും മറ്റു മാധ്യമങ്ങളും കാണുമ്പോൾ തനിയ്ക്ക് തോന്നുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി. ഹരികുമാറിന്റെ സസ്പെൻഷൻ പിൻവലിച്ചു
മന്ത്രിയാകാതിരുന്നത് നന്നായെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. കെ.എസ്.ആർ.ടി.സി മന്ത്രി ആയിരുന്നെങ്കിൽ താനിപ്പോൾ സകല ദുരിതവും അനുഭവിക്കേണ്ടി വന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
ചിലപ്പോൾ ദൈവം എന്റെ കൂടെയുണ്ടെന്ന് പറയുമ്പോൾ ചിലരെന്നെ പരിഹസിക്കും. പക്ഷെ കഴിഞ്ഞ രണ്ട് ദിവസത്തെ പത്രമെടുത്ത് വായിച്ചു നോക്കൂ, അത് മനസിലാകും. മന്ത്രിയാകാത്തതിൽ കൊറേ ആളുകൾ തന്നോട് കഷ്ടം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ മന്ത്രിയാകാത്തത് നന്നായെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക