സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
താമരശ്ശേരി ചുരത്തില്‍ പാറക്കല്ല് അടര്‍ന്ന് വീണ് ബൈക്ക് യാത്രക്കാര്‍ക്ക് പരിക്ക്
121 ശതമാനം അധികം വേനൽ മഴ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. മാത്രമല്ല, ഉച്ചയ്ക്ക് രണ്ടു മണി മുതൽ 10 മണിവരെ ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്.
പശ്ചിമഘട്ടത്തോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴ പെയ്യുവാനാണ് സാധ്യത. മാത്രമല്ല, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക