സിബിഐയുടെ അഞ്ചാം ഭാഗം ഉടൻ പ്രേക്ഷകർക്ക് മുന്നെലെത്തുമെന്നാണ് വിവരം. ഈ അവസരത്തിൽ സിബിഐ ആറാം ഭാഗം ഉണ്ടാകുമോന്ന ചോദ്യത്തിന് തിരക്കഥാകൃത്ത് എസ് എൻ സ്വാമി നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്.
”സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായം തന്നെയാണ് എന്റെയും അഭിപ്രായം. എന്റെ അഭിപ്രായം നല്ലതായത് കൊണ്ടാണല്ലോ സിനിമ ഉണ്ടായത്. എല്ലാവര്ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സിബിഐ 5 ദി ബ്രെയിന്‍.
ഞാന്‍ ഇതിനകത്ത് കൂടുതലായി ഒന്നും അവകാശപ്പെടുന്നില്ല. നിങ്ങളെല്ലാവരും വന്ന് കണ്ടിട്ട് തീരുമാനിക്കുക. അല്ലാതെ അഭിപ്രായം പറയാനില്ല. നിങ്ങള്‍ക്ക് നേരിട്ട് കാണാനുള്ള അവസരമുണ്ടല്ലോ,” എസ് എൻ സ്വാമി പറഞ്ഞു.
ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് ”അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം,” എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക