പാലക്കാട് കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് കൊലപാതകങ്ങളാണ് നടന്നത്. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങൾ വഴി പ്രകോപനമുണ്ടാക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സഞ്ചരിച്ച കാറിന്റെ ടയര്‍ തെറിച്ചുപോയി: അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ധനമന്ത്രി
വാട്സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ ഗ്രൂപ്പുകളും അവയുടെ അഡ്മിൻമാരെയും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സുബൈർ, ശ്രീനിവാസൻ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിലായി പാലക്കാട് കൊല ചെയ്യപ്പെട്ടത്. പിതാവിനൊപ്പം ജുമാ നിസ്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങിവരുന്നതിനിടെ രണ്ടു കാറുകളിലായെത്തിയ അജ്ഞാതസംഘം സുബൈറിനെ എതിർവശത്തു നിന്ന് ഇടിച്ചു വീഴ്ത്തി.
പുറകിലിരുന്ന പിതാവ് ദൂരത്തേക്ക് തെറിച്ചു വീണു. ഇതിനിടയിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക