അന്യസംസ്ഥാന തൊഴിലാളി സ്ത്രീ മരം വീണു മരിച്ചു. ഇടുക്കി അടിമാലി കല്ലാറില്‍ സ്വകാര്യ ഏലത്തോട്ടത്തിനുള്ളിലാണ് സംഭവം .
മധ്യപ്രദേശ് സ്വദേശിനി ഗീത (26) ആണ് മരിച്ചത്. ആറ് മാസമായി കല്ലാറിലെ സ്വകാര്യ തോട്ടത്തില്‍ കുടുംബമായി ജോലി ചെയ്തു വരികയായിരുന്നു ഗീത.
ഞായറാഴ്ച തോട്ടത്തില്‍ വിറക് ശേഖരിക്കാന്‍ പോയ തൊഴിലാളികളുടെ മുകളിലേക്ക് വന്മരം വീഴുകയായിരുന്നു.വെള്ളത്തൂവല്‍ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അരവിന്ദ് ആണ് ഭര്‍ത്താവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക