പ്രേതബാധയ്ക്കു പരിഹാരം നിര്‍ദേശിച്ച് ഉത്തര്‍പ്രദേശിലെ മന്ത്രി. പ്രശ്നപരിഹാരത്തിനായി ഗോമൂത്രം തളിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശിലെ ക്ഷീര വികസന മന്ത്രിയായ ധരംപാല്‍ സിംഗ് പറയുന്നത്.
പ്രേതബാധയേറ്റയാളുടെ ദേഹത്ത് അല്പം ഗോമൂത്രം തളിക്കുകയാണെങ്കില്‍ അയാളെ ബാധിച്ചിരിക്കുന്ന പ്രേതം / ആത്മാവ് നിമിഷ നേരം കൊണ്ട് ശരീരമുപേക്ഷിച്ച് പോവുമെന്നാണ് ധരംപാല്‍ സിംഗിന്റെ കണ്ടുപിടുത്തം.
കൂടാതെ വാസ്തു സംബന്ധമായ എല്ലാ ദോഷങ്ങള്‍ക്കും വീട്ടിനുള്ളില്‍ ഗോമൂത്രം തളിച്ചാല്‍ മതിയെന്നും പറയുന്നു.മീററ്റില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു ഗോമൂത്രത്തിന്റെ മാന്ത്രികശക്തിയെ കുറിച്ച് മന്ത്രി വാചാലനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക