സാംസങ് ഗ്യാലക്സി എ52 എസ് 5ജി ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സാംസങ്ങ് ഇപ്പോള്‍ ഗ്യാലക്സി എ52 എസ് 5ജിയുടെ വില വെട്ടിക്കുറച്ചിരിക്കുന്നു.
6GB RAM + 128GB ROM, 8GB RAM + 128GB ROM എന്നീ പതിപ്പുകളിലാണ് ഗ്യാലക്സി എ52 എസ് 5ജി ഇന്ത്യയില്‍ സാംസങ്ങ് അവതരിപ്പിച്ചത്.
ഇതില്‍ 8 ജിബി പതിപ്പിന് വില 37,999 രൂപയായിരുന്നു. 6ജിബി പതിപ്പിന് വില 35,999 രൂപയുമാണ്. പുതിയ വാര്‍ത്ത പ്രകാരം കമ്പനി ഈ വിലയില്‍ കുറവ് വരുത്തിയിരിക്കുകയാണ്.
ഷവോമി 11ഐ 5ജി ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ അവസരം
പ്രഖ്യാപിത വിലയില്‍ നിന്നും 5000 രൂപയുടെ കുറവാണ് ഗ്യാലക്സി എ52 എസ് 5ജിക്ക് വരുത്തിയിരിക്കുന്നത്. അതായത് 6ജിബി പതിപ്പ് ഇനി മുതല്‍ 30,999 രൂപയ്ക്ക് ലഭിക്കും.
8ജിബി റാം പതിപ്പ് 32,999 രൂപയ്ക്കും ലഭിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായും ഈ ഓഫര്‍ ലഭിക്കും എന്നാണ് സാംസങ്ങ് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക