ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ ഫോൺ മോഡലാണ് വൺപ്ലസിന്റേത്. രണ്ട് സ്മാര്‍ട്ട്ഫോണുകൾ പ്രഖ്യാപിക്കുവാനിരിക്കുകയാണ് വൺപ്ലസ്. വണ്‍പ്ലസ് നോര്‍ഡ് സിഇ 2 ലൈറ്റ്, വണ്‍പ്ലസ് 9 ആറിന്റെ പിൻഗാമിയാണിവ. മാത്രമല്ല, വൺപ്ലസ് എയിസ് അവതരിപ്പിക്കുമെന്ന് ബ്രാൻഡ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 21 ന് ചൈനയിലായിരിക്കും ഇത് അവതരിപ്പിക്കുക. രണ്ട് സ്മാര്‍ട്ട്ഫോണുകള്‍ക്കും ഒരേ ഡിസൈന്‍ തന്നെയാണെന്നാണ് സൂചനകൾ.
വെള്ളം കുടിച്ച് മുഖസൗന്ദര്യം വർദ്ധിപ്പിക്കാം
എല്‍ഇഡി ഫ്ലാഷിന്റെ സഹായത്തിൽ ട്രിപ്പിള്‍ ക്യാമറ സംവിധാനത്തോടെയാണ് പുതിയ സ്മാർട്ട്ഫോൺ എത്തുന്നത്. വണ്‍പ്ലസ് ഫോണുകളുടെ നമ്പര്‍ സീരീസില്‍ കണ്ടിട്ടുള്ള അലേര്‍ട്ട് സ്ലൈഡര്‍ ഇതിലില്ല എന്നതാണ് ടീസറുകൾ കാണിക്കുന്നത്. ഫോണിന്റെ വലതുവശത്താണ് പവര്‍ ബട്ടണ്‍ നൽകിയിരിക്കുന്നത്. കറുപ്പും ഗ്രേഡിയന്റ് ഫിനിഷോടുകൂടിയ ബ്ലൂ നിറത്തിലുമാണ് ഫോണുകൾ എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക