പിസ കഴിക്കാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്. ആദ്യമൊക്കെ വേണ്ടെന്ന് പറഞ്ഞാലും ആ മണം കിട്ടുമ്പോൾ തന്നെ നമ്മളോടിയെത്തും അല്ലേ.. നല്ല സ്പൈസി ആയ പിസയാണെങ്കിൽ പറയുകയും വേണ്ട. എന്നാൽ ആ പിസ നമ്മൾ തന്നെയാണ് ഉണ്ടാക്കുന്നതെങ്കിലോ., അതും ഓവന്റെ സഹായം പോലുമില്ലാതെ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ.? എങ്ങനെ എന്നല്ലേ, വഴിയുണ്ടെന്നേ..
കരളിന്റെ ആരോഗ്യത്തിനായി കഴിക്കാം ഈ ഭക്ഷണങ്ങൾ
ആവശ്യമായ സാധനങ്ങൾ;
1 1/4 കപ്പ് ഗോതമ്പ് പൊടി അല്ലെങ്കില്‍ മൈദാ മാവ്
1/4 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ
1/2 ടീസ്പൂണ്‍ പഞ്ചസാര
1/4 ടീസ്പൂണ്‍ ഉപ്പ്
2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍ അല്ലെങ്കില്‍ സണ്‍ഫ്ളവര്‍ ഓയില്‍
1/3 കപ്പ് വെള്ളം + 2 ടേബിള്‍സ്പൂണ്‍
2 ടേബിള്‍സ്പൂണ്‍ യോഗര്‍ട്ട്
1/2 കപ്പ് കാപ്സിക്കം
1/4 കപ്പ് ഉള്ളി
2 ടേബിള്‍സ്പൂണ്‍ ഒലിവ്
മിക്സ് പച്ചക്കറികള്‍
1/4 ടേബിള്‍സ്പൂണ്‍ മുളക് ചെറുതായി അരിഞ്ഞത്
3-4 സ്ലൈസ് ചീസ്
300 ഗ്രാം തക്കാളി
1/2 ചെറിയ ഉള്ളി
2 ടീസ്പൂണ്‍ വെളുത്തുള്ളി പേസ്റ്റ്
11/2 ടേബിള്‍സ്പൂണ്‍ ഒലിവ് ഓയില്‍
1/2 മുതല്‍ 3/4 വരെ ടേബിള്‍സ്പൂണ്‍ മുളക് അരിഞ്ഞത്
1/4 ടീസ്പൂണ്‍ മുളകുപൊടി
ഉപ്പ് പാകത്തിന്
1/2 ടേബിള്‍സ്പൂണ്‍ മിക്സ് പച്ചക്കറികള്‍
1/2 ടേബിള്‍സ്പൂണ്‍ ഒറിഗാനോ
തയ്യാറാക്കുന്നതെങ്ങനെ;
മൈദയോ ഗോതമ്പ് പൊടിയോ എടുക്കുക. ഇതിലേയ്ക്ക് ഉപ്പ്, പഞ്ചസാര എന്നിവ മിക്സ് ചെയ്യുക. വെള്ളം, എണ്ണ, യോഗാർട്ട് എന്നിവ ചേർക്കുക. ശേഷം ഈ മാവ് നന്നായി കുഴയ്ക്കുക. ഇത് പിസ വട്ടത്തിൽ ആക്കി എടുക്കണം. ഇത് മൂടി വയ്ക്കണം. ഏതാണ്ട് ഒരു മണിക്കൂർ മൂടിവയ്ക്കാം.
അതിനിടെ നമുക്ക് പിസ സോസ് തയ്യാറാക്കാം. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി 300 ഗ്രാം തക്കാളി ,ചെറിയ ഉള്ളി, വെളുത്തുള്ളി പേസ്റ്റ്, ഒലിവ് ഓയില്‍, മുളക് അരിഞ്ഞത്, മുളകുപൊടി, ഉപ്പ്, പച്ചക്കറികള്‍ , ഒറിഗാനോ എന്നീ ചേരുവകള്‍ മിക്സ് ചെയ്യുക. ഇതിലേയ്ക്ക് തക്കാളി സോസ് ചേർക്കുക. ഏതാണ്ട് പരുവമായി കഴിഞ്ഞാൽ തീ കെടുത്തുക.
കുരുമുളകൊക്കെ ഇട്ട് നാടൻ കോഴിക്കറി ഉണ്ടാക്കിയാലോ..? നാവിൽ വെള്ളമൂറുന്നുണ്ടല്ലേ
നേരത്തെ ആക്കിവച്ച പിസ പരുവത്തെ രണ്ടോ മൂന്നോ ഭാഗങ്ങളായി മാറ്റണം. ചപ്പാത്തിയേക്കാള്‍ കട്ടിയിലായിരിക്കണം ഇതുണ്ടാകേണ്ടത്. തവ ചൂടാക്കി കുഴച്ച് വച്ചിരിക്കുന്ന മാവ് മൂടി വെച്ച് വേവിച്ചെടുക്കുക. സോസ് ഇതിന് മുകളില്‍ ഒരു വശത്തേക്ക് ചേര്‍ക്കുക. ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക. ചീസ് പരത്തുക, ചീസ് ഉരുകുന്നത് വരെ വേവിക്കണം. ശേഷം ചൂടോടെ വിളമ്പാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക