തിരുവനന്തപുരം: കെ റെയിൽ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കൂടിക്കാഴ്ചക്ക് സമയമനുവദിച്ചില്ലെന്ന് പദ്ധതിയുടെ പ്രാഥമിക പഠനം നടത്തിയ റിട്ടയർഡ് റെയിൽവേ ചീഫ് എഞ്ചിനിയർ അലോക് വർമ്മ.
മുഖ്യമന്ത്രിക്ക് പകരം സർക്കാരിന്റെ ഭാഗമായ ഉന്നത ഉദ്യോഗസ്ഥരും സമയമനുവദിച്ചില്ലെന്നാണ് പരാതി. പദ്ധതിയുടെ പ്രശ്നങ്ങൾ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുമെന്ന് അലോക് വർമ്മ പറഞ്ഞു.
ഇ മെയിലായും ഔദ്യോഗിക സംവിധാനങ്ങൾ വഴിയും മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു. തിരുവനന്തപുരത്തെത്തി നേരിട്ട് കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കെ റെയിലിൽ വിശദീകരണ യോഗത്തിലടക്കം സജീവമായി മുഖ്യമന്ത്രി തലസ്ഥാനത്തുണ്ടായിരുന്നു.
പി ശശിക്ക് ഒരു അയോഗ്യതയുമില്ല, ഏകാഭിപ്രായത്തോടെയാണ് സംസ്ഥാന സമിതി തീരുമാനം എടുത്തതെന്ന് ഇ പി ജയരാജന്
ചീഫ് സെക്രട്ടറിയെയോ ഉന്നത ഉദ്യോഗസ്ഥരെയോ കാണാനും ശ്രമിച്ചു. കെ റെയിൽ പദ്ധതിയുടെ പ്രായോഗികത പഠിക്കാനുള്ള സംഘത്തിലെ പ്രധാനയാളായിരുന്നു റെയിൽവേ ചീഫ് എഞ്ചിനിയറായിരുന്ന അലോക് വർമ്മ. പദ്ധതി ആവശ്യമാണ്, പക്ഷേ നിലവിലെ രീതിയിൽ പ്രായോഗികമല്ലെന്നാണ് അലോക് വർമ്മയുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക