ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ കവാസാക്കി ഇന്ത്യ അപ്ഡേറ്റ് ചെയ്ത നിഞ്ച 300 ഔദ്യോഗികമായി ടീസ് ചെയ്തു.
വാഹനം ഉടന്‍ ലോഞ്ച് ചെയ്യും എന്നും വരാനിരിക്കുന്ന 2022 കാവസാക്കി നിഞ്ച 300ല്‍ ഒരു കൂട്ടം കോസ്മെറ്റിക് അപ്ഡേറ്റുകളും ചില പുതിയ ഫീച്ചറുകളും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോഞ്ച് ചെയ്യുമ്പോൾ, ഈ ഏറ്റവും താങ്ങാനാവുന്ന നിഞ്ച മോട്ടോർസൈക്കിൾ ഉടൻ പുറത്തിറക്കാനിരിക്കുന്ന പുതിയ തലമുറ കെടിഎം ആർസി 390, ടിവിഎസ് അപ്പാഷെ ആർആർ 310 മുതലായവയ്ക്കെതിരെ മത്സരിക്കും.
നിലവിൽ, കവാസാക്കി നിഞ്ച 300 മൂന്ന് കളർ സ്കീമുകളിൽ വാഗ്ദാനം ചെയ്യുന്നു. ലൈം ഗ്രീൻ, എബോണി, കാൻഡി ലൈം ഗ്രീൻ ഷേഡുകൾ എന്നിവയാണ് അവ.
മാരുതി സുസുക്കി തങ്ങളുടെ കാറുകൾക്ക് ഇന്ത്യയിൽ വില കൂട്ടി
വരാനിരിക്കുന്ന മോഡലിന് പുതിയ നിറങ്ങളും ബോഡി പാനലുകളിൽ സ്പ്രൂസ്-അപ്പ് ഗ്രാഫിക്സും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, എൽഇഡി ഡിആർഎല്ലുകളോട് കൂടിയ പരിഷ്കരിച്ച ഹെഡ്ലാമ്പ്, ക്ലിയർ ലെൻസ് എൽഇഡി ടെയിൽലാമ്പ്, അപ്ഡേറ്റ് ചെയ്ത ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ലഭിക്കുമെന്ന് ടീസർ ചിത്രം സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക