ലണ്ടൻ: യുക്രൈന് കൂടുതൽ പ്രഹരശേഷിയുള്ള ആയുധങ്ങൾ നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
ബ്രിംസ്റ്റണ്‍ കപ്പൽ വിരുദ്ധ മിസൈലുകൾ ഉൾപ്പടെ നൽകാൻ തയ്യാറെന്ന്, യു എസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള ഓണ്‍ലൈൻ കൂടിക്കാഴ്ചയിൽ ബോറിസ് ജോണ്സണ് പറഞ്ഞു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ കൂടുതല്‍ മഴ, കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല
കടലിലും കരയിലും ഒരേപോലെ ഉപയോഗിക്കാനാകുന്ന ബ്രിംസ്റ്റണ്‍ മിസൈൽ ബ്രിട്ടണ് ലിബിയയിലും സിറിയയിലും പ്രയോഗിച്ചിരുന്നു.
യുക്രെയ്ൻ വ്യോമസേനക്ക് കൂടുതൽ പോർവിമാനങ്ങൾ നൽകിയതായി യുഎസ് പ്രതിരോധ വിഭാഗം അറിയിച്ചു. യുക്രെയ്ന് ആയുധം നൽകി സഹായിക്കാൻ പാശ്ചാത്യ സഖ്യകക്ഷി രാജ്യങ്ങളുടെ തലവന്മാരോട് ജോ ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക