ബോളിവുഡ് ഫിലിം ഇൻഡസ്ട്രയിൽ തൻ്റേതായ ഇടം പടുത്തുയർത്തിയ നടനാണ് അക്ഷയ് കുമാർ. അദ്ദേഹത്തിന്റെ ശാരീരികക്ഷമതയും, വ്യക്തി ജീവിതത്തിൽ പുലർത്തുന്ന അച്ചടക്കവും മാതൃകാപരമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ താരം വീണ്ടും സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇത്തവണ ചർച്ചയ്ക്ക് കാരണം അദ്ദേഹത്തിന്റെ സിനിമയല്ല, നടന്റെ പരസ്യമാണ്. അടുത്തിടെ ഒരു പാൻ മസാലയുടെ പരസ്യത്തിൽ അക്ഷയ് കുമാർ കാണപ്പെട്ടു.
കുറച്ച് ദിവസം മുന്‍പാണ് അജയ് ദേവ്ഗണ്, ഷാരൂഖ് ഖാന് എന്നിവര്‍ക്കൊപ്പം അക്ഷയ് വേഷമിട്ട വിമല്‍ പാന്‍ മസാലയുടെ പരസ്യം പുറത്തിറങ്ങിയത്.
അജയ് ദേവ്ഗണും ഷാരൂഖ് ഖാനും പാന്‍ മസാല ചവച്ചുകൊണ്ട് ആരാണ് ഈ പുതിയ കില്ലാഡി എന്ന് ചോദിക്കുന്നതും അക്ഷയ് കുമാര്‍ പാന്‍ മസാല ചവച്ചുകൊണ്ട് കടന്നു വരുന്നതുമാണ് പരസ്യം. ഇതാണ് വിവാദമായതും. ഇപ്പോൾ പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍ രംഗത്തുവന്നു.
പുകയില ഉപയോഗത്തിനെതിരേ സംസാരിച്ചിട്ടുള്ള അക്ഷയ് പാന്‍ മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചത് ഇരട്ടത്താപ്പാണെന്നും പണത്തിന് വേണ്ടി തരംതാഴ്ന്നുവെന്നും വിമര്‍ശനങ്ങളുയര്‍ന്നു. തുടര്‍ന്നാണ് അക്ഷയ് മാപ്പപേക്ഷയുമായി രംഗത്ത് വന്നിരിക്കുന്നത്.
“പുകയില ഉപയോഗത്തെ ഞാന്‍ ഒരിക്കലും പിന്തുണയ്ക്കുകയില്ല. വിമല്‍ എലൈച്ചിയുമായുള്ള പരസ്യങ്ങള്‍ മൂലം നിങ്ങള്‍ക്കുണ്ടായ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. വിനയപൂര്‍വ്വം ഞാന്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു. ഞാനുമായുള്ള കരാര്‍ അവസാനിക്കുന്നത് വരെ അവര്‍ ആ പരസ്യം സംപ്രേഷണം ചെയ്തേക്കാം. എന്നാല്‍ ഭാവിയില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്ന് ഉറപ്പ് നല്കുന്നു. പകരമായി എന്നന്നേക്കും നിങ്ങളുടെ സ്നേഹവും ആശംസയും പ്രതീക്ഷിക്കുന്നു” – അക്ഷയ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക