കഴിഞ്ഞ ദിവസമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തിയത്. ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ എന്നിവർ ചേർന്ന് ഊഷ്മളമായ വരവേൽപ്പാണ് ബോറിസ് ജോൺസണ് നൽകിയത്. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തിയിരിക്കുന്നത്.
റെക്കോഡുകള്‍ക്ക് അന്ത്യം, 700 കോടി കടന്ന് കെജിഎഫ്
അതേസമയം, ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബോറിസ് ജോൺസൺ കൂടിക്കാഴ്ച നടത്തും. ഡൽഹിയിൽ വച്ചായിരിക്കും കൂടിക്കാഴ്ച. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം എന്നാണ് ബോറിസ് വ്യക്തമാക്കിയത്. ആദ്യമായാണ് അദ്ദേഹം ഇന്ത്യ സന്ദർശനം നടത്തുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക