രാജ്യത്തെ വിടാതെ പിടികൂടിയിരിക്കുകയാണ് കോവിഡ് കേസുകൾ. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞു എന്ന ധാരണയിൽ പല സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തിരുന്നു.
കെ റെയിലിന്റെ പേരില്‍ സര്‍ക്കാരും പിണറായി വിജയനും ഈ നാടിനെ കബളിപ്പിക്കുന്നു; കെ.സുധാകരന്
എന്നാൽ ആ സാഹചര്യത്തിലും ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കിയ സംസ്ഥാനങ്ങൾ വീണ്ടും മാനദണ്ഡങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ രാജ്യതലസ്ഥനമായ ഡൽഹിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്.
മെട്രോയിലും മറ്റുള്ള പൊതു ഇടങ്ങളിലും മാസ്ക് വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. രോഗവ്യാപനം പശ്ചാത്തലത്തിൽ സ്കൂളുകൾക്കും പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക