പണ്ടുകാലം മുതലേ നമുക്കിടയിൽ ആയുർവേദത്തിന് വലിയ സ്ഥാനമാണുള്ളത്. ചര്‍മ്മത്തിന് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോൾ തീർച്ചയായും ഉപയോഗപ്പെടുത്തേണ്ടത് പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ തന്നെയാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകളെ പ്രതിരോധിക്കുവാനുള്ള മാര്‍ഗങ്ങള്‍ ആയുർവേദത്തിൽ തന്നെയുണ്ട് താനും.
കറ്റാർവാഴയിൽ ഒളിഞ്ഞിരിപ്പുണ്ട് ആരോഗ്യ ഗുണങ്ങൾ
മഞ്ഞൾ കൊണ്ടുള്ള ഫേസ്പാക്ക് സൗന്ദര്യ സംരക്ഷണത്തിന് ഉത്തമ മാർഗമാണ്. ഒരു ടേബിള്‍ സ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്പം റോസ് വാട്ടര്‍ എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഒരു പത്ത് പതിനഞ്ച് മിനിട്ടിനു ശേഷം കഴുകി കളയുക. നിറം വർധിപ്പിക്കുവാൻ ഇതിനേക്കാൾ മികച്ച മാർഗം ഇല്ലെന്ന് തന്നെ വേണമെങ്കിൽ പറയാം.
കറിവേപ്പില കളയാനുള്ളതല്ല, പല രോഗങ്ങൾക്കും മികച്ച ഒറ്റമൂലി
ചന്ദനത്തിന്റെ പൊടി, അല്പം തേനിൽ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ആഴ്ചയില്‍ മൂന്ന് തവണ ചെയ്യാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ മാർഗം. ചന്ദനപ്പൊടി, രണ്ട് ടേബിള്‍ സ്പൂണ്‍ കടലമാവ്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, അല്പം റോസ് ഓയില്‍, രണ്ട് തുള്ളി ലാവന്‍ഡര്‍ ഓയില്‍ എന്നിവ മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിച്ചാൽ മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റി മുഖത്തിന് തിളക്കവും നിറവും വരുത്താൻ സഹായകമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക