കൊച്ചി: റെനോ ഇന്ത്യ നൂതന സവിശേഷതകളോട് കൂടിയ പുതിയ കിഗർ വിപണിയിലിറക്കി.
റെനോ ഇന്ത്യയുടെ സെയിൽസ് ആന്‍ഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീർ മൽഹോത്ര 2022 റെനോ കിഗർ കൊച്ചിയിൽ അനാച്ഛാദനം ചെയ്തതായും 5.84 ലക്ഷം രൂപ പ്രാരംഭ വിലയിൽ ആണ് വാഹനം അവതരിപ്പിച്ചത് എന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്പോർട്ടി, സ്മാർട്ട് അതിശയിപ്പിക്കുന്ന മറ്റു സവിശേഷതകൾ അടങ്ങിയ കിഗർ, റെനോയുടെ മികച്ച അഞ്ച് ആഗോള വിപണികളിലേക്ക് ഇന്ത്യയെ നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച മോഡലാണ്.
ഫ്രാൻസിലെയും ഇന്ത്യയിലെയും ഡിസൈൻ ടീമുകൾ തമ്മിലുള്ള സഹകരണത്തിന്റെ ഫലമായി, റെനൊ കിഗർ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് നേടിയത്.
വളരെ എളുപ്പത്തിൽ ഇന്ന് പലതും നേടിയെടുക്കും. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും സഹായം ലഭിക്കും സന്തോഷമുള്ള ദിവസം ആണിന്ന്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും; ഇന്നത്തെ ജാതകം
ആഗോളതലത്തിൽ പുറത്തിറക്കുന്നതിന് മുമ്പ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുന്ന മൂന്നാമത്തെ ഗ്ലോബൽ കാറാണിത്. റെനൊ കൈഗർ CMFA+ പ്ലാറ്റ്ഫോമിലേക്ക് ഏറ്റവും പുതിയ സാങ്കേതിക സവിശേഷതകൾ കൊണ്ടുവരുന്നു.
അത് മൾട്ടി-സെൻസ് ഡ്രൈവിംഗ് മോഡുകൾ, മികച്ച റൂമിനെസ്, ക്യാബിൻ സ്റ്റോറേജ്, കാർഗോ സ്പേസ് എന്നിവയ്ക്കൊപ്പം പ്രകടനത്തിന്റെയും കാര്യക്ഷമതയുടെയും ശരിയായ ബാലൻസും വാഗ്ദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക