മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം ‘സിബിഐ ദ ബ്രെയിനി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കെ മധുവിന്റെ സംവിധാനത്തില്‍ മമ്മൂട്ടി ‘സേതുരാമയ്യര്‍’ ആയി വരുമ്പോള്‍ പ്രതീക്ഷകള്‍ ഏറെയാണ്. മമ്മൂട്ടിയുടെ ‘സിബിഐ’ അഞ്ചാം സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകുന്നു. മെയ് ഒന്നിന് റിലീസ് ചെയ്യുന്ന ചിത്രം ‘സിബിഐ 5 ദ ബ്രെയിനി’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി .
സേതുരാമയ്യരുടെ അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥരാണ് പുതിയ പോസ്റ്ററിലുള്ളത്. പഴയ ടീമിലെ ചാക്കോ ആയി മുകേഷ് അഞ്ചാം ഭാഗത്തിലുമുണ്ട്. രമേഷ് പിഷാരടി പുതിയ ഉദ്യോഗസ്ഥനായി സേതുരാമയ്യര്ക്കൊപ്പമുണ്ടെന്നാണ് മനസിലാകുന്നത്. രണ്‍ജി പണിക്കറിന്റെയും അൻസിബയുടെയും കഥാപാത്രങ്ങളും അന്വേഷണ സംഘത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ആശാ ശരത്താണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. തിരുവനന്തപുരം, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളും ലൊക്കേഷനുകളാണ്. മുകേഷ്, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമാകും. മലയാളത്തില്‍ ഇങ്ങനൊരു സിനിമ വരുമ്പോള്‍ അതൊരു ചരിത്രവുമാണ്.
മമ്മൂട്ടി- കെ മധു- എസ് എൻ സ്വാമി കൂട്ടുകെട്ടിൽ ‘സിബിഐ’ സീരിസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പ്’ പുറത്തിറങ്ങുന്നത് 1988ലാണ്. പിന്നീട് ‘ജാഗ്രത’, ‘സേതുരാമയ്യര്‍ സിബിഐ’, ‘നേരറിയാന്‍ സിബിഐ’ എന്നീ ചിത്രങ്ങളും പുറത്തെത്തി. ‘സേതുരാമയ്യരായി’ മമ്മൂട്ടി എത്തുമ്പോള്‍ ഇത്തവണ പല മാറ്റങ്ങളും ചിത്രത്തിനുണ്ട്. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് സംഗീത സംവിധായകൻ ശ്യാമിന് പകരം ജേക്സ് ബിജോയ് ആണ്.
‘സിബിഐ’ സീരീസിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറികുറിപ്പി’ന് 34 വര്‍ഷം തികഞ്ഞ വേളയില്‍ സംവിധായകന് മധു പങ്കുവച്ച കുറിച്ച് ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ‘സേതുരാമയ്യർ’ തന്റെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് ‘സിബിഐ’ പരമ്പരയിലെ ആദ്യ ചിത്രമായ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തന്റെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു. അങ്ങനെ അതേ ആകാശത്ത് ‘സിബിഐ’ പരമ്പരയിൽ നിന്ന് മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു.
ആ വിജയ നക്ഷത്രങ്ങൾ പിന്നീട് ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി ‘സിബിഐ’യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്.
ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക് ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ് എൻ സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, ‘സിബിഐ’ അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, ‘സിബിഐ’ ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ, ശ്രീ ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ് , ഛായാഗ്രാഹകൻ അഖിൽ ജോർജ്ജ്, ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ് സാങ്കേതിക പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക