കോഴിക്കോട്: ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണത്തെ മാതൃകയാക്കണമെന്ന് പറഞ്ഞ കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ വി പി ദുല്‍ഖിഫിലിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കെപിസിസി പ്രസിഡണ്ട് കെ സുധാകരന് എംപിയെ മോശമാക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയതിനാണ് നടപടിയെന്ന് ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍ കുമാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
‘കൊന്നു തള്ളിയവരുടെ അന്നം വിളമ്പല്‍, അക്രമങ്ങളുടെ മറ പിടിക്കാനുള്ള പ്രചരണ തന്ത്രം’ തന്നെയാണെന്നായിരുന്നു ദുല്‍ഖിഫിലിന്റെ വിമര്‍ശനം. ഈ ഡിവൈഎഫ്ഐയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും എന്താണ് പഠിക്കേണ്ടതെന്നും ദുല്‍ഖിഫില്‍ ഫേസ്ബുക്കില്‍ ചോദിച്ചിരുന്നു.
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഡിവൈഎഫ്ഐ നടത്തുന്ന ഉച്ചഭക്ഷണ വിതരണം മാതൃകയാണെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമര്‍ശം.
ഒരു ദിവസം പോലും ഭക്ഷണ വിതരണം അവര്‍ മുടക്കുന്നില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസും നടപ്പാക്കുമെന്ന് സുധാകരന് പറഞ്ഞിരുന്നു, കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ നേതൃസംഗമ വേദിയിലായിരുന്നു ഡിവൈഎഫ്ഐയെ സുധാകരന് പ്രകീര്‍ത്തിച്ചത്.
ഇതിനെതിരെയാണ് ദുല്‍ഖിഫില്‍ രംഗത്തെത്തിയത്. രാവിലെ മുതല്‍ രാത്രി വരെ ഖദറിട്ട് ഉടയാതെ നില്ക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീഷനും അഭിപ്രായപ്പെട്ടു.
സാമൂഹ്യ സേവനവും ജീവകാരുണ്യ പ്രവര്‍ത്തനവും ചേര്ന്നാതണ് രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കെ സുധാകരനെ വിമര്‍ശിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെന്ഷന്
പ്രതികരിക്കാൻ ഇവിടെ എഴുതുക