സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം. ആരോഗ്യ സംവിധാനങ്ങൾക്ക് തടസമില്ലാത്ത വൈദ്യുതി നൽകണമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഉഷ്ണ തരംഗം മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായാണ് നിർദേശം നൽകിയിരിക്കുന്നത്.
ബഹിരാകാശത്ത് വെച്ച് നനഞ്ഞ തുണി പിഴിഞ്ഞാൽ എന്ത് സംഭവിക്കും; ഇതൊരു കൗതുക കാഴ്ച്ച…
കൽക്കരി ക്ഷാമത്തെതുടർന്ന് രാജ്യം നേരിടുന്ന ഗുരുതര വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെയാണ് സംസ്ഥാനങ്ങളോട് വൈദ്യുതി തടസമില്ലാതെ നൽകണമെന്ന ആവശ്യം കേന്ദ്രം ആവശ്യപ്പെടുന്നത്.
ഭക്ഷ്യവിഷബാധ ! ‘കൂടുതൽ ജാഗ്രത’; പാലിക്കാൻ കുറച്ച് നിർദേശങ്ങൾ ഇതാ
ഇനിയുള്ള മൂന്ന് നാല് ദിവസങ്ങളിൽ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാകുവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അറിയിച്ചിട്ടുമുണ്ട്. ഇക്കാര്യം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിൽ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക