തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആര്‍എംപിഐ നേതാവും എംഎല്‍എയുമായ കെകെ രമ. നിയമസഭയില്‍ തനിക്ക് ഒരു വനിതാ കൂട്ടാളിയുണ്ടാകുമെന്ന് കെ കെ രമ പറഞ്ഞു.
ഇന്നലെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചുത്. പരിഗണിച്ചതും തീരുമാനിച്ചതും ഒരു പേര് മാത്രമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് വ്യക്തമാക്കിയിരുന്നു.
പി.ടി.തോമസിന് മണ്ഡലവുമായുള്ള വൈകാരികബന്ധം പരിഗണിച്ചുവെന്നും വി ഡി സതീശന് പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗമാണ് ഉമയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക