കൊച്ചി ∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥിത്വത്തിൽ ഇടഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ്
കെ.വി.തോമസ്. തിരഞ്ഞെടുപ്പില്‍ വ്യക്തിബന്ധമല്ല പ്രധാനമെന്നു പറഞ്ഞ കെ.വി.തോമസ്, വികസന
രാഷ്ട്രീയത്തിനാണു താന്‍ പ്രാധാന്യം നല്കുന്നതെന്നു വ്യക്തമാക്കി.
അന്തരിച്ച പി.ടി.തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാർഥിയുമായ ഉമ തോമസിന്റെ പ്രചാരണത്തിനു കെ.വി.തോമസ് ഇറങ്ങിയേക്കില്ലെന്നും സൂചനയുണ്ട്.
അതേസമയം, കെ.വി.തോമസ് തന്നെ എതിര്‍ത്തു പറയില്ലെന്നു ഉമ തോമസ് ഇടുക്കിയിൽ പ്രതികരിച്ചു.
‘അദ്ദേഹം ഞങ്ങളെ എന്നും ചേര്‍ത്തു പിടിച്ചിട്ടേയുള്ളൂ. എന്നെ എതിര്‍ത്തു പറയില്ല.
കുടുംബവുമായിഅടുത്ത ബന്ധമാണ്. കെ.വി.തോമസുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയാണു ഫോണിൽ കിട്ടിയത്. അവർ എല്ലാവിധ ആശംസകളും നേർന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക