കോഴിക്കോട്: ഡിവൈഎഫ്ഐ വിതരണം ചെയ്യുന്ന പൊതിച്ചോറില്‍ കല്ലുകടിച്ച് യൂത്ത് കോണ്‍ഗ്രസ്സ്.
കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് ഡി വൈഎഫ്ഐയുടെ പൊതിച്ചോറിനെ കുറിച്ച് നടത്തിയ പ്രസ്താവനയാണ് യൂത്ത് കോണ്‍ഗ്രസ്സിനെ വറചട്ടിയില്‍ വീഴ്ത്തിയത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വര്‍ങ്ങളായി സംസ്ഥാനത്തെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ സൗജന്യ ഭക്ഷണ വിതരണം ചെയ്യുന്നത് ഇക്കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡണ്ട് കെ.സുധാകരന് പുകഴ്ത്തിയിരുന്നു.
കോഴിക്കോട് ജില്ല കോണ്‍ഗ്രസ്സ് യോഗത്തിലാണ് ഉദ്ഘാടനകനായ കെ. സുധാകരന് ഡിവൈഎഫ്ഐയുടെ സാമൂഹ്യ സേവനത്തിന് കയ്യടി നല്‍കിയത്.
ഇനി സമയം അനുവദിക്കാനാവില്ല; വിജയ് ബാബുവിനെ രണ്ട് മൂന്ന് ദിവസത്തിനകം പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
സുധാകരന്റെ വാക്കുകള്‍ ഇങ്ങിനെ
” എത്ര വര്‍ഷമായി ഡിവൈഎഫ്ഐ എല്ലാ ജില്ലയിലും ജനറല്‍ ആശുപത്രികളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നു.ദിവസം ആയിരം ആളുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നുണ്ട്.നാല് വര്‍ഷമായി അത് മുടങ്ങിയിട്ടില്ല.
പക്ഷേ നമുക്കോ ? ആര്‍ക്കെങ്കിലും കൊടുക്കാറുണ്ടോ?പട്ടിണി കിടക്കുന്നവന് അന്നം കൊടുക്കാറുണ്ടോ ? കഷ്ടപ്പെടുന്നവന് മരുന്ന് കൊടുക്കാറുണ്ടോ? പഠിക്കാന്‍ കാശില്ലാത്ത കുട്ടികളെ പഠിക്കാറുണ്ടോ ? എത്ര പേരുണ്ടാകും ? . ഇല്ലെന്ന് പറയുന്നില്ല. മഹാഭൂരിപക്ഷത്തിനും ഈ ശീലമില്ല,നിങ്ങള്‍ നടപ്പാക്കാറില്ല,നിങ്ങളല്ല , നമ്മള്.
ഇത് തിരുത്തണം ”ഈ പ്രസംഗം ഇപ്പോള്‍ കോഴിക്കോട്ടെ കോണ്‍ഗ്രസില്‍ ചൂടുള്ള ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക