കൊച്ചി: തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചത് തൃക്കാക്കരയിൽ സ്ഥാനാര്ത്ഥിയാകാനല്ലെന്ന് പിസി ജോർജ് . തൃക്കാക്കരയിൽ ബിജെപി നിർണായക ശക്തിയാവില്ലെന്നും പിസി പറഞ്ഞു.
എൽഡിഎഫ് സ്ഥാനാർത്ഥി തന്റെ സ്വന്തം ആളാണ്. നേരത്തെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഉമ്മ തന്നിരുന്നു. ജോ ജോസഫിന്റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണെന്നും അദ്ദേഹത്തിന്റെ അടുത്ത ബന്ധു ജനപക്ഷം കേരള കോൺഗ്രസിന്റെ അടുത്ത ബന്ധുവാണെന്നും പിസി ജോർജ് പറഞ്ഞു.
വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു, സായ് ശങ്കറിന് നോട്ടീസ് അയച്ച് കോടതി
ജോ ജോസഫ് മറ്റേതെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയെ ഇന്നു നേരിൽ കാണുമെന്നും തൃക്കാക്കരയിൽ രണ്ടു മുന്നണികളും വർഗീയ കാർഡിറക്കിയാണ് കളിക്കുന്നതെന്നും പിസി ജോർജ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക