പോയന്റ് പട്ടികയിലെ ആദ്യ സ്ഥാനക്കാരും അവസാന സ്ഥാനക്കാരും നേർക്കുനേർ വരുന്നു. ഐപിഎല്ലിൽ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും.
കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും ഇന്ന് മുംബൈയെ കീഴടക്കി പ്ലേ ഓഫുറപ്പിക്കാമെന്നാണ് ഹാർദിക് പണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസിന്റെ പ്രതീക്ഷ.
വധഗൂഢാലോചന കേസ്; ഹാക്കർ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ ക്രൈം ബ്രാഞ്ച് കോടതിയെ സമീപിച്ചു, സായ് ശങ്കറിന് നോട്ടീസ് അയച്ച് കോടതി
എന്നാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ച മുംബൈ മാനം കാക്കാനാണിന്ന് ഇറങ്ങുന്നത്. തുടർച്ചയായ എട്ട് കളിയിൽ തോറ്റ മുംബൈ അവസാനമത്സരത്തിൽ രാജസ്ഥാനെതിരെയാണ് ആദ്യ ജയം സ്വന്തമാക്കിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മയടക്കമുള്ള ബാറ്റർമാരുടെ മങ്ങിയ പ്രകടനമാണ് മുംബൈയ്ക്ക് തിരിച്ചടിയായത്. ബൗളർമാർ കൂടി പ്രതീക്ഷ തെറ്റിച്ചപ്പോൾ രോഹിത്തിന് തൊട്ടതെല്ലാം പിഴച്ചു. ഒൻപത് കളിയിൽ ആറിലും വിക്കറ്റ് വീഴ്ത്താനാവാതിരുന്ന ബുമ്രയുടെ പ്രകടനവും നിരാശയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക