റിയാദ്: ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് നാട്ടിലേക്കുള്ള മടക്കയാത്രക്കായി വിമാനത്താവളത്തിലെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ മാമ്പ്ര എരയംകുടി അയ്യാരില്‍ എ കെ ബാവു (79) ആണ് മരിച്ചത്.
വിമാനത്താവളത്തിലെ എമര്‍ജന്‍സി മെഡിക്കല്‍ സംഘം അടിയന്തര ചികിത്സ നല്കി തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് സലാം എയര്‍ വിമാനത്തില്‍ മസ്കത്ത് വഴി തിരുവനന്തപുരത്തേക്കായിരുന്നു മടക്കയാത്ര. രണ്ട് പെണ്മക്കളും മരുമകനും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക