ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. ബീഹാറിലാണ് സംഭവം . വെള്ളിയാഴ്ച രാത്രി പട്നയ്ക്കു സമീപം രാംകൃഷ്ണ നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പിന്റു കുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഗായികയ്ക്കു മുൻപരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
മൂവർസംഘം ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിൽ ഉള്ളിൽനിന്ന് പൂട്ടിയശേഷം ഊഴംവച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് ഇരുപത്തെട്ടുകാരിയായ ഗായികയുടെ പരാതി. ഈ മുറിയിൽനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയിൽ കയറി വാതിൽ പൂട്ടിയശേഷം പൊലീസിന്റെ സഹായം തേടുകയായിരുന്നു.സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തശേഷം യുവതിയെ രക്ഷപ്പെടുത്തി.
പ്രതികളിലൊരാളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ‘വിവാഹപ്പാർട്ടിയിൽ പാടാനെത്തിയ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മൂന്നു പേർ ചേർന്നാണ്. ഇവരെല്ലാം ഗായികയ്ക്കു മുൻപരിചയമുള്ളവരാണ്. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്’ – എസ്പി മാനവ്ജിത്ത് സിങ് ധില്ലൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക