കണ്ണൂർ: തൃക്കാക്കരയിലെ യു ഡി എഫ് സ്ഥാനാർഥി ഉമ തോമസിനോട് എതിർപ്പില്ലെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പി ടി തോമസിനോട് ഉണ്ടായിരുന്ന എതിർപ്പ് ഉമ തോമസിനോട് ഇല്ല.
ഗാഡ്കിൽ റിപ്പോർട്ടിലെ നിലപാട് കൊണ്ടാണ് പിടിയെ എതിർത്തത്. ഡോ.ജോ ജോസഫ് സഭയോട് ചേർന്ന് നിൽക്കുന്ന സ്ഥാനാർഥിയെന്ന വാദം ശരിയല്ല.
വി ഡി സതീശന് സാബു ജേക്കബുമായി നല്ല ബന്ധം ഉണ്ട്; തൃക്കാക്കരയിൽ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യൂഡിഎഫുമായുള്ള അഡ്ജസ്റ്റ്മെന്റ്, പി ടിയുടെ ആത്മാവ് കോൺഗ്രെസ്സുകാരോട് പൊറുക്കില്ലെന്ന് ശ്രീനിജൻ
പുരോഹിതർ രാഷ്ട്രീയം പറയും. ളോഹയിട്ടവർ രാഷ്ട്രീയം പറയേണ്ട എന്ന് നേതാക്കൾ വിലക്കേണ്ട. മുഖ്യധാര രാഷ്ട്രീയ പാർട്ടിയുടെ ഈ നിലപാട് വകവച്ച് കൊടുക്കില്ല.
തൃക്കാക്കരയിൽ വിശ്വാസികൾ മനസാക്ഷി വോട്ട് ചെയ്യട്ടേയെന്നും ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക